നഷ്ടപ്പെട്ടത് ......?
മെവിടെയോ മറഞ്ഞിടുന്നു
മാഞ്ഞതാണോ മറച്ചതാണോ ?
ചെറുകിളികള്‍ മെല്ലെ പാറിവന്നിടുന്നു
കളകളങ്ങള്‍ പാടി പരിഭവം പറഞ്ഞിടുന്നു
ഒന്നും മിണ്ടാതെ ചൊല്ലാതെ
ഹരിതകണം മെല്ലെ മറഞ്ഞുപോയി
കാലത്തിന്‍ യാത്രയില്‍
കാലത്തിന്‍ മുന്‍പേ ഓടി
കുഴികള്‍ നികത്തിടുന്നു
അനുദിന യാത്രയില്‍
വഴിപിരിഞ്ഞോരറിവുകള്‍
മറു തേനായി നല്‍കിടുന്നു
സ്നേഹത്തിന്‍ ഭാഷയില്‍
കൃപകള്‍ ചൊല്ലിടും
ആ ഹരിതകണം പോയിമറഞ്ഞു
കൂടില്ലാ പക്ഷി പോല്‍
ഇണ പിരിയും പറവ പോല്‍
ഭൂമി തന്‍ പരിഭവം
സ്വയം കനലായെരിഞ്ഞു
ഷെഹ്ന ഷെറിന്‍ 10 എ
No comments :
Post a Comment