കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

ഭാഷ

മലയാളം ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക്.

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്ന കാര്യം യാഥാര്‍ഥ്യത്തിലേക്ക് .ഇതിനു വേണ്ട ശുപാര്‍ശ സാംസ്‌ക്കാരിക മന്ത്രാലയം കേന്ദ്രമന്ത്രി സഭയ്ക്ക് അയച്ചു.ഇനി വേണ്ടത് കേന്ദ്ര മന്ത്രിസഭയുടെ അന്തിമ അനുമതി മാത്രമാണ്.അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ ശുപാര്‍ശയ്ക്ക് അംഗീകാരം ലഭിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്.

രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഭാഷയ്ക്കാണു ക്ലാസിക്കല്‍ പദവി നല്‍കുന്നതെന്നുകാണിച്ച് മലയാള ഭാഷയക്ക് ആദ്യം കേന്ദ്ര സാഹിത്യ അക്കാദമി ശ്രേഷ്ഠ പദവി നിഷേധിച്ചിരുന്നു.എന്നാല്‍, മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് ഒഎന്‍വി അധ്യക്ഷനായ സമിതി പഠനം നടത്തി കഴിഞ്ഞ ഡിസംബറില്‍ത്തന്നെ കേന്ദ്ര സാംസ്കാരിക വകുപ്പിനു ശുപാര്‍ശ കൈമാറിയിരുന്നു.

നിലവില്‍ സംസ്കൃതം, തമിഴ്, കന്നഡ, തെലുഗു ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍ പദവി ഉള്ളത്.

No comments :

Post a Comment