കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

വാര്‍ത്തകള്‍

സ്കൂള്‍ വാര്‍ത്തകള്‍

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ ടി മേള

ഇരിവേറ്റി : അരീക്കോട് സബ്ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ ടി മേള ഇവിടെ വെച്ച് നടന്നു . ശാസ്ത്ര ഗണിതശാസ്ത്ര വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ ടി വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും ഇരിവേറ്റി ഹൈസ്കൂള്‍ നേടി .
അബ്ദുല്‍ നാസര്‍ മാഷിന് ആദരാഞ്ജലികള്‍
ഇരിവേറ്റി : സ്കൂളിലെ ഉറുദു അധ്യാപകനായ അബ്ദുല്‍ നാസര്‍ മാഷ് നവംബര്‍ 26 നു ക്ലാസ് എടുക്കാനായി 8 സി ക്ലാസ്സിലേക്ക് നടന്നു കയറുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉടന്‍ തന്നെ അദേഹത്തെ എടവണന നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മുക്കം അഗസ്ത്യന്മുഴി ഇടവനക്കുന്നത്ത് വീട്ടില്‍ എ.കെ . അബ്ദുല്‍ നാസര്‍ (50) ഇരുപതു വര്‍ഷമായി ഈ സ്കൂളില്‍ അധ്യാപകനാണ് . കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍ പത്ത് വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട് .അദേഹത്തിന്റെ ഭാര്യ റസീന ഇരിവേറ്റി എല്‍ പി സ്കൂള്‍ അധ്യാപികയാണ് .അജ്മല്‍ ,അജവാദ്, അജ് ല,എന്നിവര്‍ മക്കളും അര്‍ഷാല്‍(മുക്കം ഓര്‍ഫനേജ് ഹൈസ്കൂള്‍ ) മരുമകനുമാണ് .സ്കൂളില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ ഹെഡ്മാസ്ടര്‍ കെ .ടി .മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോസ് ടി കുരുവിള , ബേബി മാത്യു , ലിനി ജോസ് ,വിദ്യാര്‍ഥി പ്രതിനിധികളായ പ്രിയദര്‍ശന്‍ ,ആതിര എന്നിവരും സംസാരിച്ചു .

 അരീക്കോട് സബ് ജില്ല കായികമേള
ഇരിവേറ്റി :അരീക്കോട് സബ് ജില്ല കായികമേളയില്‍ സ്കൂളില്‍നിന്നും പങ്കെടുത്ത കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു.ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരത്തില്‍ 10 സി ക്ലാസ്സിലെ ആത്തിക്ക സംസ്ഥാനതലത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടി. സ്കൂള്‍ അസ്സംബ്ലിയില്‍ ആതിക്കയെ ആദരിച്ചു. ഡിസംബര്‍ 8 നു എറണാകുളം മഹാരാജാസ് കോളേജ് ഗ്രൌണ്ടില്‍ സംസ്ഥാനതല മത്സരങ്ങള്‍ ആരംഭിക്കും
ജില്ല ശാസ്ത്രമേള ഇരിവേറ്റി ഹൈസ്കൂളിന് അഭിമാനാര്‍ഹവിജയം
ഇരിവേറ്റി :കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിലും വാളക്കുളം ഹൈസ്കൂളിലുമായി നടന്ന മലപ്പുറം ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ ഐ ടി മേളകളില്‍ ഇരിവേറ്റി ഹൈസ്കൂളിന് അഭിമാന വിജയം .ഗണിതശാസ്ത്രമേളയിലെ ജ്യോ മെട്രിക്കല്‍ ചാര്‍ട്ട് മത്സരത്തില്‍ 10 എ ക്ലാസ്സിലെ ആതിര പി പി എ ഗ്രേഡോടെ സംസ്ഥാനതലമത്സരത്തിനു യോഗ്യത നേടി. ടീച്ചിംഗ് ഐഡ് മത്സരത്തില്‍ കണക്ക് അധ്യാപകനായ ബേബി മാത്യു എ ഗ്രേഡോടെ സംസ്ഥാനതലമത്സരത്തിനു യോഗ്യത നേടി.അതെര്‍ ചാര്‍ട്ട് വിഭാഗത്തില്‍ നൂര്‍ജഹാന്‍ കെ കെ 10 ഡി ( എ ഗ്രേഡ് )സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ നാദിര്‍ഷ എം പി (സി ഗ്രേഡ്) വര്‍കിംഗ് മോഡല്‍ വിഭാഗത്തില്‍ അങ്കിത് ടി 10 എ (സി ഗ്രേഡ്) എന്നിവരും സമ്മാനാര്‍ഹാരായി.

സാമൂഹ്യശാസ്ത്രമേളയിലെ വര്‍കിംഗ് മോഡല്‍ വിഭാഗത്തില്‍ ലുബൈബ കെ 8 ഇ , ടീച്ചിംഗ് ഐഡ് മത്സരത്തില്‍ അധ്യാപകനായ ഷാജകുമാര്‍ കെ എന്നിവര്‍ എ ഗ്രേഡോടെ സംസ്ഥാനതലമത്സരത്തിനു യോഗ്യത നേടി.സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ ചാതുഷ പി 9 എ എ ഗ്രേഡ് കരസ്ഥമാക്കി.
ശാസ്ത്രമേളയിലെ വര്‍കിംഗ് മോഡല്‍ വിഭാഗത്തില്‍ സഹല്‍ കെ പി എ ഗ്രേഡും സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ സുമയ്യ എം ബി ഗ്രേഡും റിസേര്‍ച് ടൈപ്പ് പ്രൊജക്റ്റ്‌ വിഭാഗത്തില്‍ മുഹമ്മദ്‌ ഷാഫി വി കെ. സി ഗ്രേഡും സയന്‍സ് മാഗസിന്‍ വിഭാഗത്തില്‍ ബി ഗ്രേഡും നേടി.
പ്രവര്‍ത്തി പരിചയമേളയിലെ നെറ്റ് മേകിങ്ങില്‍ ബേബി ജസ്ന സി കെ (സി ഗ്രേഡ് ) പേപര്‍ ക്രാഫ്റ്റില്‍ മുഹമ്മദ്‌ ജുനൈദ് കെ വി (ബി ഗ്രേഡ് ) കാര്‍ഡ് & സ്ട്രോ ബോര്‍ഡില്‍ അജിത്‌ പി (ബി ഗ്രേഡ് )കുട നിര്‍മ്മാണത്തില്‍ ബിബിന്‍ വി (സി ഗ്രേഡ്) വുഡ് കര്‍വിങ്ങില്‍ ബാലസുബ്രമണ്യം കെ (എ ഗ്രേഡ്) എന്നിവര്‍ മികവു കാണിച്ചു. ഐ ടി മേളയിലെ മള്‍ട്ടി മീഡിയ പ്രേസന്റെഷനില്‍ നീന ചന്ദ്രന്‍ കെ.( ബി ഗ്രേഡ് ) നേടി.
 മലപ്പുറം ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഇരിവേറ്റി സ്കൂള്‍
 ഇരിവേറ്റി:മലപ്പുറം മേല്‍മുറി യു .പി സ്കൂളില്‍ വെച്ച് നടന്ന മലപ്പുറം ജില്ല സ്കൂള്‍ കലോത്സവത്തില്‍ സ്കൂളില്‍ നിന്ന് പങ്കെടുത്ത മുര്‍ഷിദ് എം (9 എഫ് ) മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.ഓട്ടന്‍ തുള്ളലില്‍ പങ്കെടുത്ത ആതിര എന്‍ (8 എ) എ ഗ്രേഡ് നേടി.മിമിക്രിയില്‍ 10 ബി ക്ലാസ്സിലെ വിപിന്‍രാജ് എ കെ സി ഗ്രേഡ് നേടി

പൂര്‍വ്വവിദ്യാര്‍ഥി  സംഗമം
 ഇരിവേറ്റി: സ്കൂളിലെ 2003 ബാച് വിദ്യാര്‍ഥികള്‍ വീണ്ടും തങ്ങളുടെ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേര്‍ന്നു. സ്കൂളിലെ ഇത്തരത്തിലുള്ള ഈ ആദ്യസംരംഭം വിജയകരമായിത്തീര്‍ന്നതിന്റെ ആഹ്ലാദത്തിലാണ് ഇതിന്റെ സംഘാടകര്‍. പൂര്‍വ്വവിദ്യാര്‍ഥി സംഗമം എച് . എം. ശ്രീ. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇജാസ് അധ്യക്ഷത വഹിച്ചു. നൂറ്റന്‍പതോളം പേര്‍ പങ്കെടുത്ത ചടങ്ങിനു  ആശംസ നേര്‍ന്നു കൊണ്ട് അധ്യാപകരായ ചെറിയമുഹമദ് , ജോസ്. ടി. കുരുവിള, വിമല്‍കുമാര്‍, അബുബക്കര്‍, സൈദലവി, ജസ്റിന്‍, തങ്കച്ചന്‍, കുര്യന്‍, ലിനി എന്നിവര്‍ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി ഒരു റിലീഫ് സെല്‍ തുടങ്ങാന്‍ തീരുമാനിക്കുകയുണ്ടായി. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള വിജയികളെയും കലാകായികമേളകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരെയും  ചടങ്ങില്‍ ആദരിച്ചു. എ. പി യുനുസ് സ്വാഗതവും കെ. സി. നാസര്‍ നന്ദിയും പറഞ്ഞ സംഗമം അവസാനിച്ചത്‌ സ്നേഹവിരുന്നോടെയായിരുന്നു.
പി ടി എ ജനറല്‍ബോഡി 2012 -13

ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിന്റെ 2012 -13 വര്‍ഷത്തെ പി ടി എ ജനറല്‍ബോഡി 22 /6 /12 നു 2 മണിക്ക് സ്കൂള്‍ ഓഡിറ്റൊരിയത്ത്തില്‍ നടന്നു.യോഗം കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്റ് ഉണ്യെന്‍കുട്ടിസാഹിബ് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ വെച്ച് എസ എസ എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ നൂര്‍ജഹനെയും മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹബീബയെയും ആദരിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും നടന്നു.

 

1 comment :