കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

Wednesday 21 December 2011

അമ്മ ; അമൃതം

എന്റെ അമ്മ : സ്നേഹാമൃതം
             അനന്തവിശാലമായ ഒരു സമുദ്രമാണ് അമ്മയുടെ മനസ്. അതില്‍ നിന്നുള്ള തിരകളാണ് അമ്മയുടെ സ്നേഹം. കാരണം തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. അത് വീണ്ടും വീണ്ടും തുടര്‍ന്ന് കൊണ്ടേയിരിക്കും അതുകൊണ്ടുതന്നെ അമ്മ എന്നും സ്നേഹത്തിന്റെ പാലാഴിയാണ്. വാത്സല്യത്തിന്റെ അമൃതുകള്‍ മാത്രം നല്‍കുന്ന ഒരു പാലാഴി. സ്നേഹത്തിന്റെ വാക്കുകള്‍ എന്നോട് പറയുമ്പോള്‍ നനുത്ത പൂവിതളുകള്‍ എന്നെ തലോടുന്നത്പോലെ.......
             എന്റെ ആദ്യവിദ്യാലയം അമ്മയാണ്. അമ്മ എന്ന വാക്കും  സ്നേഹം എന്ന വാക്കും, അതിന്റെ പൊരുളും ഞാന്‍ മനസ്സിലാക്കുന്നു.കാരുണ്യം, ബഹുമാനം,ദയ, നിഷ്കളങ്കത  അമ്മയുടെ പര്യായങ്ങള്‍ ഇനിയുമെത്ര? തെറ്റുകള്‍ തിരുത്തി നല്കുന്നതമ്മ,യഥാര്‍ത്ഥ വഴിയിലൂടെ നടത്തുന്നതമ്മ. അധ്യാപകന്‍ അക്ഷരം കൊണ്ടെങ്കില്‍ അമ്മ സ്നേഹം കൊണ്ട് പഠിപ്പിക്കും.
               അമ്മയുടെ പുഞ്ചിരി പൌര്‍ണമി പോലെയാണ്. കുടുംബം എന്നതില്‍ അച്ഛനും മക്കളുമുണ്ട്. പക്ഷെ സ്നേഹത്തിന്റെ നിറകുടം ഇല്ലെങ്കില്‍ പിന്നെ ജീവിതമെന്ത്? പരുപരുത്ത ജീവിത മുഹൂര്‍ത്തങ്ങള്‍ മാര്ദ്ദവമാക്കാന്‍ അമ്മമൊഴി. സ്നേഹത്തിന്റെ തേന്‍ നുകരാന്‍ അമ്മയെന്ന പൂവുണ്ട്. 

                                                                                                                                                   നൂര്‍ജഹാന്‍. കെ. 10 ഡി


Sunday 20 November 2011

മുകില്‍ തന്‍ കനവ്‌

കരിമുകില്‍വാനം മറഞ്ഞു പാരില്‍
പേമാരി പെയ്തു തുളുമ്പി
മധുമാസ മഴതന്‍ മുഖരം കേള്‍ക്കാന്‍
പടിവാതിലില്‍ ഞാന്‍ വിതുമ്പി
ആറും പൊയ്കയും കൈത്തോടും
നീരുറ്റ നിറവില്‍ പതഞ്ഞൊഴുകി
ഒരു തുള്ളി വെള്ളം വമിച്ചു_ എന്‍ മിഴിയില്‍
അറിയാതെ ഓളങ്ങളോട്ടമായി
അകലെയാം മാനത്ത് നീലവലാഹകള്‍
ആനന്ദാശ്രുക്കളാല്‍ കുളിര്‍മയേകി
ഇനിയും കാര്‍വര്‍ണനെ വരവേല്‍ക്കാന്‍
എന്നും പൊന്‍പുലരികള്‍ കാത്തിരുന്നു .

നാസില കെ സി
8 എഫ്

Monday 7 November 2011

അരീക്കോട് സബ്ജില്ലാ ശാസ്ത്രോല്സവം  2011
 
അരീക്കോട് സബ്‌ജില്ലാ ശാസ്ത്രോല്സവം ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളില്‍ വെച്ച്
 ഒക്ടോബര്‍ 31 ,നവംബര്‍ 3 തീയ്യതികളില്‍ നടന്നു .
ശാസ്ത്രോല്സവത്ത്തിന്റെ ചില നേര്‍ക്കാഴ്ചകളിലേക്ക് ...




Saturday 5 November 2011

അരീക്കോട് സബ്‌ജില്ലാ ശാസ്ത്രോല്സവം

അരീക്കോട് സബ്‌ജില്ലാ ശാസ്ത്രോല്സവം ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളില്‍ വെച്ച് ഒക്ടോബര്‍ 31 ,നവംബര്‍ 3 തീയ്യതികളില്‍ നടന്നു .
ശാസ്ത്രോല്സവത്ത്തിന്റെ ചില നേര്‍ക്കാഴ്ചകളിലേക്ക് .....









യാത്രാമംഗളം

സ്കൂളിലെ ആദ്യ റിട്ടയര്‍മെന്റ് .
ഞങ്ങളുടെ പ്രിയപ്പെട്ട ഇന്ദിരടീച്ചര്‍ക്ക്  യാത്രാമൊഴി 

Thursday 27 October 2011

ഞങ്ങള്‍ വയനാടന്‍ പറവകള്‍ ആയപ്പോള്‍ .........


പ്രകൃതിയോടിണങ്ങി......

                                                          ഷെരീഫ ഷഹനാസ്  9 ഡി

കൈനീട്ടം

കൈയില്‍  ഒരു പൂക്കാലവുമായി മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി  സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...................