കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

നാട്ടറിവ്

   കൃഷിയറിവുകള്‍


  1. ഉണങ്ങിയ നെല്‍വിത്തിനെ മാമ്പൂ കാണിക്കണം . വിഷു കഴിഞ്ഞ്  ഒരു രാത്രി വിത്ത് മഞ്ഞത്ത് വിരിച്ച് ഇടണം എന്നര്‍ത്ഥം .
  2. ഉണക്കച്ചെമ്മീന്‍ വറുത്തു പൊടിച്ചു സിമന്റുമായി കൂട്ടിക്കലര്‍ത്തി വരമ്പില്‍ പലയിടത്തായി വച്ചാല്‍ എലിയെ കൊല്ലാം.
  3. ഉമി ചേര്‍ത്ത് ഉഴുതാല്‍ നെല്ലിനു നല്ല വേരോട്ടം കിട്ടും .തണ്ടിന് ബലവും വയ്ക്കും .
  4. എരുക്ക് ,മാവ് ,കശുമാവ് എന്നിവയുടെ ഇലകള്‍ പാടത്ത് അടിവളമായി ഉഴുതു ചേര്‍ത്താല്‍ കീടശല്യം കുറയും .
  5. കതിര്‍ നിരന്നാല്‍ വരമ്പത്ത് ചൂട്ട് കത്തിച്ചു നിര്‍ത്തുക .ചാഴികള്‍ വന്നു വെന്തുചാവും .
  6. വേപ്പെണ്ണയും മണ്ണെണ്ണയും സമം ചേര്‍ത്ത് തളിച്ചാല്‍ തെങ്ങിന്റെ കീടങ്ങളെ തടയാം .
  7. മച്ചിങ്ങ കൊഴിയുന്നത് തടയാന്‍ ചുവട്ടില്‍ നാല് കിലോ ഉപ്പിട്ട് വെള്ളം ഒഴിച്ചാല്‍  മതി .
  8. തെങ്ങിന്‍ തടത്തിനു ചുറ്റും വാഴ നട്ടാല്‍ തെങ്ങ് തഴച്ചു വളരും .
  9. തെങ്ങ് നടുമ്പോള്‍ കുഴിയില്‍ ഒരു കൂവ കൂടി നട്ടാല്‍ വേര്തീനി  പുഴുക്കളെ തടയാം .
  10. പത്രക്കടലാസ്സുകൊണ്ട് വാഴക്കുല പൊതിഞ്ഞാല്‍ കായ്കള്‍ക്ക് നല്ല നിറം കിട്ടും .
  11. കഞ്ഞിവെള്ളം ചുവട്ടില്‍ ഒഴിച്ചാല്‍ കായ്കള്‍ക്ക് വലിപ്പം കിട്ടും .
  12. കുലയുടെ നേര്‍ചുവട്ടിലെയും  എതിര്വഷത്തെയും കന്നുകള്‍ നട്ടാല്‍ വലിയ കുലകള്‍ കിട്ടും .
  13. സുഷിരമിട്ട മന്കുടത്ത്തില്‍ വെള്ളവും വളവും ചേര്‍ത്ത് നിറച്ചു വാഴച്ച്ചുവട്ടില്‍ വച്ചാല്‍ തുള്ളികളായി വാഴയ്ക്ക് വെള്ളം കിട്ടിക്കൊള്ളും .
  14. കുറുനാമ്പുള്ള  വാഴ പകുതി വെച്ചു മുറിച്ചു ഗോമൂത്രം ഒഴിക്കുക .
  15. വീടിനു ചുറ്റും കുരുമുളക് വളര്‍ത്തിയാല്‍ ജലദോഷം വരില്ല
  16. മുരിങ്ങ കായ്ക്കാന്‍ വരണ്ട കാലാവസ്ഥയാണ് നല്ലത് . ചെറു ചൂടുവെള്ളം ചുവട്ടില്‍ ഒഴിച്ചാല്‍ മുരിങ്ങ കയ്ക്കും .
  17. പച്ചക്കറിവിത്ത് 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം പാകുക, മുളക്കു നല്ല കരുത്തു കിട്ടും .
  18. കഞ്ഞിവെള്ളത്തില്‍ ചാരം കലക്കി തളിച്ചാല്‍ പയറിനും മുളകിനും നല്ലതാണ്.

No comments :

Post a Comment