കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

Saturday, 3 March 2012


നഷ്ടപ്പെട്ടത് ......? 

സ്നേഹത്തിന്‍ നിലാവായ നിത്യഹരിത-
മെവിടെയോ മറഞ്ഞിടുന്നു
മാഞ്ഞതാണോ മറച്ചതാണോ ?
ചെറുകിളികള്‍ മെല്ലെ പാറിവന്നിടുന്നു
കളകളങ്ങള്‍ പാടി പരിഭവം പറഞ്ഞിടുന്നു
ഒന്നും മിണ്ടാതെ ചൊല്ലാതെ
ഹരിതകണം മെല്ലെ മറഞ്ഞുപോയി

കാലത്തിന്‍ യാത്രയില്‍
കാലത്തിന്‍ മുന്‍പേ ഓടി
കുഴികള്‍ നികത്തിടുന്നു
അനുദിന യാത്രയില്‍
വഴിപിരിഞ്ഞോരറിവുകള്‍
മറു തേനായി നല്‍കിടുന്നു
സ്നേഹത്തിന്‍ ഭാഷയില്‍
കൃപകള്‍ ചൊല്ലിടും
ആ ഹരിതകണം പോയിമറഞ്ഞു

കൂടില്ലാ പക്ഷി പോല്‍
ഇണ പിരിയും പറവ പോല്‍
ഭൂമി തന്‍ പരിഭവം
സ്വയം കനലായെരിഞ്ഞു
ഷെഹ്ന ഷെറിന്‍ 10 എ