എന്റെ അമ്മ : സ്നേഹാമൃതം
അനന്തവിശാലമായ ഒരു സമുദ്രമാണ് അമ്മയുടെ മനസ്. അതില്‍ നിന്നുള്ള തിരകളാണ് അമ്മയുടെ സ്നേഹം. കാരണം തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. അത് വീണ്ടും വീണ്ടും തുടര്‍ന്ന് കൊണ്ടേയിരിക്കും അതുകൊണ്ടുതന്നെ അമ്മ എന്നും സ്നേഹത്തിന്റെ പാലാഴിയാണ്. വാത്സല്യത്തിന്റെ അമൃതുകള്‍ മാത്രം നല്‍കുന്ന ഒരു പാലാഴി. സ്നേഹത്തിന്റെ വാക്കുകള്‍ എന്നോട് പറയുമ്പോള്‍ നനുത്ത പൂവിതളുകള്‍ എന്നെ തലോടുന്നത്പോലെ.......എന്റെ ആദ്യവിദ്യാലയം അമ്മയാണ്. അമ്മ എന്ന വാക്കും സ്നേഹം എന്ന വാക്കും, അതിന്റെ പൊരുളും ഞാന്‍ മനസ്സിലാക്കുന്നു.കാരുണ്യം, ബഹുമാനം,ദയ, നിഷ്കളങ്കത അമ്മയുടെ പര്യായങ്ങള്‍ ഇനിയുമെത്ര? തെറ്റുകള്‍ തിരുത്തി നല്കുന്നതമ്മ,യഥാര്‍ത്ഥ വഴിയിലൂടെ നടത്തുന്നതമ്മ. അധ്യാപകന്‍ അക്ഷരം കൊണ്ടെങ്കില്‍ അമ്മ സ്നേഹം കൊണ്ട് പഠിപ്പിക്കും.
അമ്മയുടെ പുഞ്ചിരി പൌര്‍ണമി പോലെയാണ്. കുടുംബം എന്നതില്‍ അച്ഛനും മക്കളുമുണ്ട്. പക്ഷെ സ്നേഹത്തിന്റെ നിറകുടം ഇല്ലെങ്കില്‍ പിന്നെ ജീവിതമെന്ത്? പരുപരുത്ത ജീവിത മുഹൂര്‍ത്തങ്ങള്‍ മാര്ദ്ദവമാക്കാന്‍ അമ്മമൊഴി. സ്നേഹത്തിന്റെ തേന്‍ നുകരാന്‍ അമ്മയെന്ന പൂവുണ്ട്.
നൂര്‍ജഹാന്‍. കെ. 10 ഡി