കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

Saturday, 3 March 2012


നഷ്ടപ്പെട്ടത് ......? 

സ്നേഹത്തിന്‍ നിലാവായ നിത്യഹരിത-
മെവിടെയോ മറഞ്ഞിടുന്നു
മാഞ്ഞതാണോ മറച്ചതാണോ ?
ചെറുകിളികള്‍ മെല്ലെ പാറിവന്നിടുന്നു
കളകളങ്ങള്‍ പാടി പരിഭവം പറഞ്ഞിടുന്നു
ഒന്നും മിണ്ടാതെ ചൊല്ലാതെ
ഹരിതകണം മെല്ലെ മറഞ്ഞുപോയി

കാലത്തിന്‍ യാത്രയില്‍
കാലത്തിന്‍ മുന്‍പേ ഓടി
കുഴികള്‍ നികത്തിടുന്നു
അനുദിന യാത്രയില്‍
വഴിപിരിഞ്ഞോരറിവുകള്‍
മറു തേനായി നല്‍കിടുന്നു
സ്നേഹത്തിന്‍ ഭാഷയില്‍
കൃപകള്‍ ചൊല്ലിടും
ആ ഹരിതകണം പോയിമറഞ്ഞു

കൂടില്ലാ പക്ഷി പോല്‍
ഇണ പിരിയും പറവ പോല്‍
ഭൂമി തന്‍ പരിഭവം
സ്വയം കനലായെരിഞ്ഞു
ഷെഹ്ന ഷെറിന്‍ 10 എ

Wednesday, 1 February 2012

      പഴയ  വിദ്യാലയ  തിരുമുറ്റത്ത്‌ വീണ്ടും ..................
സ്കൂളിലെ 2003 ബാച് വിദ്യാര്‍ഥികള്‍ വീണ്ടും തങ്ങളുടെ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേര്‍ന്നു. സ്കൂളിലെ ഇത്തരത്തിലുള്ള ഈ ആദ്യസംരംഭം വിജയകരമായിത്തീര്‍ന്നതിന്റെ ആഹ്ലാദത്തിലാണ് ഇതിന്റെ സംഘാടകര്‍. മനസ്സിനിമ്പം നല്‍കിയ ഈ കൂടിച്ചേരല്‍ മറ്റുള്ളവര്‍ക്കൊരു പ്രചോദനം . നേര്‍ക്കാഴ്ചകളിലേക്ക്......



   




                                                                                                                                       
                                                            

Wednesday, 11 January 2012



ഇരിവേറ്റിയുടെ അഭിമാനം


പാലക്കാടു വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര മേളയില്‍ നമ്മുടെ സ്കൂളില്‍ നിന്നും പങ്കെടുത്തു വിജയം നേടിയവര്‍ക്ക് അഭിനന്ദനത്തിന്റെ നറുമലരുകള്‍

ബേബി മാത്യു. മാത്സ് ടീച്ചിംഗ് ഐഡ്‌. ബി ഗ്രേഡ്



ഷാജകുമാര്‍. കെ .പി. എസ് എസ്. ടീച്ചിംഗ്ഐഡ്‌. എ ഗ്രേഡ്


ലുബൈബ
വര്‍കിംഗ് മോഡല്‍ എ ഗ്രേഡ്



ജുമാന ജാബിന്‍ വി
വര്‍കിംഗ് മോഡല്‍ എ ഗ്രേഡ്



ആതിര പി . പി
മാത്സ് ജ്യോഗ്രഫിക്കല്‍ ചാര്‍ട്ട് എ ഗ്രേഡ്

Wednesday, 21 December 2011

അമ്മ ; അമൃതം

എന്റെ അമ്മ : സ്നേഹാമൃതം
             അനന്തവിശാലമായ ഒരു സമുദ്രമാണ് അമ്മയുടെ മനസ്. അതില്‍ നിന്നുള്ള തിരകളാണ് അമ്മയുടെ സ്നേഹം. കാരണം തിരകള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ. അത് വീണ്ടും വീണ്ടും തുടര്‍ന്ന് കൊണ്ടേയിരിക്കും അതുകൊണ്ടുതന്നെ അമ്മ എന്നും സ്നേഹത്തിന്റെ പാലാഴിയാണ്. വാത്സല്യത്തിന്റെ അമൃതുകള്‍ മാത്രം നല്‍കുന്ന ഒരു പാലാഴി. സ്നേഹത്തിന്റെ വാക്കുകള്‍ എന്നോട് പറയുമ്പോള്‍ നനുത്ത പൂവിതളുകള്‍ എന്നെ തലോടുന്നത്പോലെ.......
             എന്റെ ആദ്യവിദ്യാലയം അമ്മയാണ്. അമ്മ എന്ന വാക്കും  സ്നേഹം എന്ന വാക്കും, അതിന്റെ പൊരുളും ഞാന്‍ മനസ്സിലാക്കുന്നു.കാരുണ്യം, ബഹുമാനം,ദയ, നിഷ്കളങ്കത  അമ്മയുടെ പര്യായങ്ങള്‍ ഇനിയുമെത്ര? തെറ്റുകള്‍ തിരുത്തി നല്കുന്നതമ്മ,യഥാര്‍ത്ഥ വഴിയിലൂടെ നടത്തുന്നതമ്മ. അധ്യാപകന്‍ അക്ഷരം കൊണ്ടെങ്കില്‍ അമ്മ സ്നേഹം കൊണ്ട് പഠിപ്പിക്കും.
               അമ്മയുടെ പുഞ്ചിരി പൌര്‍ണമി പോലെയാണ്. കുടുംബം എന്നതില്‍ അച്ഛനും മക്കളുമുണ്ട്. പക്ഷെ സ്നേഹത്തിന്റെ നിറകുടം ഇല്ലെങ്കില്‍ പിന്നെ ജീവിതമെന്ത്? പരുപരുത്ത ജീവിത മുഹൂര്‍ത്തങ്ങള്‍ മാര്ദ്ദവമാക്കാന്‍ അമ്മമൊഴി. സ്നേഹത്തിന്റെ തേന്‍ നുകരാന്‍ അമ്മയെന്ന പൂവുണ്ട്. 

                                                                                                                                                   നൂര്‍ജഹാന്‍. കെ. 10 ഡി