കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

Monday, 4 June 2012


              എസ് എസ്  എല്‍ സി പരീക്ഷ

      എസ് എസ്  എല്‍ സി പരീക്ഷ( 2011-12 )യില്‍ കാവനൂര്‍ സി എച് എം കെ എം ഹൈസ്കൂള്‍  93 % വിജയം നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ നേട്ടം നില നിര്‍ത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹെട്മാസ്റ്റെര്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും 'ഇരിവേറ്റിക്കൂട്ട'ത്തിന്റെ  അഭിനന്ദനങ്ങള്‍ !!ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Sunday, 3 June 2012

                         യാത്രാമംഗളങ്ങള്‍

ഞങ്ങളുടെ രണ്ടു സഹപ്രവര്‍ത്തകര്‍ ഈ വര്‍ഷം(2011 -12 ) സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോവുകയാണ്. ശ്രീ . കെ.ടി. ചെറിയമുഹംമെദ് മാസ്റ്റെരും ശ്രീമതി. കെ. സി. മോളു ടീച്ചെരും പിരിയുമ്പോള്‍ രണ്ടു  കുടുംബാംഗങ്ങള്‍ ആണ് ഞങ്ങളില്‍ നിന്ന് അകലുന്നത് . അവര്‍ രണ്ടു പേര്‍ക്കും യാത്രാമൊഴി നേരുന്നതോടൊപ്പം ഐശ്യര്യപ്രദമായ  ഒരു ഭാവിജീവതവും ആശംസിക്കുന്നു !!
                      
                        
                           

  മോളു. കെ.സി            കെ.ടി. ചെറിയമുഹംമെദ്
                                                                                        





Saturday, 3 March 2012


നഷ്ടപ്പെട്ടത് ......? 

സ്നേഹത്തിന്‍ നിലാവായ നിത്യഹരിത-
മെവിടെയോ മറഞ്ഞിടുന്നു
മാഞ്ഞതാണോ മറച്ചതാണോ ?
ചെറുകിളികള്‍ മെല്ലെ പാറിവന്നിടുന്നു
കളകളങ്ങള്‍ പാടി പരിഭവം പറഞ്ഞിടുന്നു
ഒന്നും മിണ്ടാതെ ചൊല്ലാതെ
ഹരിതകണം മെല്ലെ മറഞ്ഞുപോയി

കാലത്തിന്‍ യാത്രയില്‍
കാലത്തിന്‍ മുന്‍പേ ഓടി
കുഴികള്‍ നികത്തിടുന്നു
അനുദിന യാത്രയില്‍
വഴിപിരിഞ്ഞോരറിവുകള്‍
മറു തേനായി നല്‍കിടുന്നു
സ്നേഹത്തിന്‍ ഭാഷയില്‍
കൃപകള്‍ ചൊല്ലിടും
ആ ഹരിതകണം പോയിമറഞ്ഞു

കൂടില്ലാ പക്ഷി പോല്‍
ഇണ പിരിയും പറവ പോല്‍
ഭൂമി തന്‍ പരിഭവം
സ്വയം കനലായെരിഞ്ഞു
ഷെഹ്ന ഷെറിന്‍ 10 എ

Wednesday, 1 February 2012

      പഴയ  വിദ്യാലയ  തിരുമുറ്റത്ത്‌ വീണ്ടും ..................
സ്കൂളിലെ 2003 ബാച് വിദ്യാര്‍ഥികള്‍ വീണ്ടും തങ്ങളുടെ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേര്‍ന്നു. സ്കൂളിലെ ഇത്തരത്തിലുള്ള ഈ ആദ്യസംരംഭം വിജയകരമായിത്തീര്‍ന്നതിന്റെ ആഹ്ലാദത്തിലാണ് ഇതിന്റെ സംഘാടകര്‍. മനസ്സിനിമ്പം നല്‍കിയ ഈ കൂടിച്ചേരല്‍ മറ്റുള്ളവര്‍ക്കൊരു പ്രചോദനം . നേര്‍ക്കാഴ്ചകളിലേക്ക്......



   




                                                                                                                                       
                                                            

Wednesday, 11 January 2012



ഇരിവേറ്റിയുടെ അഭിമാനം


പാലക്കാടു വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര മേളയില്‍ നമ്മുടെ സ്കൂളില്‍ നിന്നും പങ്കെടുത്തു വിജയം നേടിയവര്‍ക്ക് അഭിനന്ദനത്തിന്റെ നറുമലരുകള്‍

ബേബി മാത്യു. മാത്സ് ടീച്ചിംഗ് ഐഡ്‌. ബി ഗ്രേഡ്



ഷാജകുമാര്‍. കെ .പി. എസ് എസ്. ടീച്ചിംഗ്ഐഡ്‌. എ ഗ്രേഡ്


ലുബൈബ
വര്‍കിംഗ് മോഡല്‍ എ ഗ്രേഡ്



ജുമാന ജാബിന്‍ വി
വര്‍കിംഗ് മോഡല്‍ എ ഗ്രേഡ്



ആതിര പി . പി
മാത്സ് ജ്യോഗ്രഫിക്കല്‍ ചാര്‍ട്ട് എ ഗ്രേഡ്